ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ആന്റ് സേഫ്റ്റി മാനേജ്‌മെന്റ് പ്രോഗ്രാം, ഡിപ്ലോമ ഇന്‍ ഇന്റസ്ട്രിയല്‍ ആന്‍ കണ്‍സട്രക്ഷന്‍ സേഫ്റ്റി മാനേജ്‌മെന്റ് പ്രോഗ്രാം, സര്‍ട്ടിഫിക്കറ്റ് ഇന്‍ സേഫ്റ്റി ഓഫീസര്‍ ട്രെയ്‌നിംഗ് പ്രോഗ്രാം എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ്സിനു മേല്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31 . വിശദാംശങ്ങള്‍ക്ക് wwws.rccc.in സന്ദര്‍ശിക്കുക. ഫോണ്‍ 9020920920

ക്വട്ടേഷന്‍ ക്ഷണിച്ചു

കല്‍പ്പറ്റ എന്‍.എം.എസ്.എം. ഗവ. കോളേജിലേക്ക് മീഡിയ ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് മുദ്രവെച്ച കവറില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ആഗസ്റ്റ് 2 ന് രാവിലെ 11 ന് മുമ്പ് ക്വട്ടേഷനുകള്‍ ലഭ്യമാക്കണം.

ഐ.എച്ച്.ആര്‍.ഡി പ്രവേശനത്തിന് അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ കോളേജുകള്‍ക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ട് നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും ഓണ്‍ലൈനായി അടച്ച രജിസ്ട്രേഷന്‍ ഫീസ് വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭ്യമാക്കണം. വിശദ്വിവരങ്ങള്‍ക്ക് www.ihrd.ac.in

 

Leave A Reply

Your email address will not be published.

error: Content is protected !!