74 രാജ്യങ്ങളിലായി 16,000 കേസുകള്‍ മങ്കിപോക്‌സിനെ നേരിടാന്‍ ആഗോള അടിയന്തരാവസ്ഥ

0

മങ്കിപോക്‌സ് ആഗോളതലത്തില്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 74 രാജ്യങ്ങളില്‍ രോഗം കണ്ടെത്തിയതോടെ അസാധാരണ സാഹചര്യമാണുണ്ടായിരിക്കുന്നതെന്ന് ടെഡ്രോസ് അഡാനം അഡാനം പറഞ്ഞു.സംഘടനയുടെ അടിയന്തര സമിതിയില്‍ ഇതുസംബന്ധിച്ച് ഏകാഭിപ്രായം ഇല്ലാതിരുന്നിട്ടും മേധാവി ടെഡ്രോസ് അഡാനം സ്വന്തം നിലയ്ക്കു പ്രഖ്യാപനം നടത്തുകയായിരുന്നു. ആദ്യമായാണ് ഇത്തരമൊരു നടപടി. കോവിഡ്, എബോള, സിക്ക, പോളിയോ തുടങ്ങിയവ വ്യാപിച്ച സാഹചര്യങ്ങളിലാണു മുന്‍പ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്.യുഎസ് പകര്‍ച്ചവ്യാധി നിയന്ത്രണ വകുപ്പിന്റെ കണക്കനുസരിച്ച്, മേയ് മുതല്‍ ഇന്ത്യ ഉള്‍പ്പെടെ 74 രാജ്യങ്ങളിലായി 16,000 മങ്കിപോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.രോഗത്തിന്റെ ഗൗരവത്തിലേക്കു ലോകരാജ്യങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കാനും അതുവഴി രോഗനിയന്ത്രണത്തിനു കൂടുതല്‍ പണം ചെലവഴിക്കാനും വാക്‌സീന്‍ വികസിപ്പിക്കാനുള്ള ഗവേഷണങ്ങള്‍ ഊര്‍ജിതപ്പെടുത്താനും പ്രഖ്യാപനം സഹായകമാകും.

Leave A Reply

Your email address will not be published.

error: Content is protected !!