റോഡില്‍ കപ്പയും വാഴയും നട്ടു പ്രതിഷേധിച്ചു

0

 

കോട്ടത്തറ ഗ്രാമ പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയുടെ ഫലമായി ചെളിക്കുളമായി കിടക്കുന്ന കളരി പൊയില്‍ വേണ്ടിയാമ്പറ്റ ലിങ്ക് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ കോട്ടത്തറ മേഖലാ കമ്മിറ്റി റോഡില്‍ കപ്പയും വാഴയും നട്ടു പ്രതിഷേധിച്ചു.റോഡ് എത്രയും വേഗം ഗതാഗതയോഗ്യമാക്കുക എന്നാണ് അവശ്യവുമായാണ് പ്രതിഷേധം. ഡിവൈഎഫ്‌ഐ കോട്ടത്തറ മേഖലാ സെക്രട്ടറി പിസി ജലേഷ് ഉദ്ഘാടനം ചെയ്തു. അര്‍ജുന്‍ പ്രകാശ് ആദര്‍ശ് സെന്റില്‍ നാഥ് അബ്ദുല്‍ റസാഖ് സുമേഷ് തുടങ്ങി വിവിധ യൂണിറ്റില്‍ നിന്നുള്ള ആളുകള്‍ പങ്കെടുത്തു.

സ്‌കൂള്‍ വാഹനങ്ങളടക്കം നിരവധി വാഹനങ്ങള്‍ ദിവസേന കടന്നുപോകുന്ന ഈ പാതയ്ക്ക് മുഖ്യമന്ത്രിയുടെ തദ്ദേശീയ റോഡ് വികസന പദ്ധതിയില്‍ നിന്നും 15 ലക്ഷം രൂപ സി കെ ശശീന്ദ്രന്‍ എംഎല്‍എ ആയിരുന്നപ്പോള്‍ വകയിരുത്തിടിരുന്നു.എന്നാല്‍ കോട്ടത്തറ പഞ്ചായത്ത് ഭരണസമിതിയുടെ അശാസ്ത്രീയമായ നിര്‍മ്മാണം മൂലം റോഡ് ചളിക്കുളമായി കാല്‍നട പോലും സാധ്യമല്ലാത്ത രീതിയില്‍ ആയിരിക്കുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!