നബിദിനാഘോഷം; മക്കിമല ഹിദായത്തുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റി
തലപ്പുഴ മക്കിമല ഹിദായത്തുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നബിദിനാഘോഷ പരിപാടികളും നബിദിന റാലിയും സംഘടിപ്പിച്ചു. പള്ളി പരിസരത്ത് നിന്ന് ആരംഭിച്ച റാലി വയനാംപാലം വരെ പോയി തിരിച്ച് പള്ളിയില്‍ സമാപിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാവിരുന്നും അരങ്ങേറി റാലിക്ക് മഹല്ല് പ്രസിഡണ്ട് സി.എച്ച് ഷുക്കൂര്‍, സെക്രട്ടറി കെ. നിസാര്‍, ഖത്തിബ് അബ്ദുള്‍ സമദ് ബാഖവി, കമ്മിറ്റി ഭാരവാഹികളായ യു. ജലീല്‍, ടി. ഫൈസല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. റാലിയില്‍ പങ്കെടുത്തവര്‍ക്ക് മക്കിമല വായനശാല പായസവിതരണവും നടത്തി.