പഴശ്ശിരാജ കോളേജ് ചരിത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ 28,29 തീയ്യതികളില്‍ പഴശ്ശിരാജ കോളേജില്‍ ആദിവാസി വിദ്യഭ്യാസവും കുടിയേറ്റവും എന്ന വിഷയത്തില്‍ ഡല്‍ഹിയിലെ ഇന്ത്യന്‍ സാമൂഹ്യ കൗണ്‍സിലിന്റെ സഹകരണത്തോടെ ദേശീയ സെമിനാര്‍ നടത്തും. 29-ന് രാവിലെ 10 മണിക്ക് ബത്തേരി രൂപതാദ്ധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍തോമസ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. പോണ്ടിച്ചേരി മുന്‍ സോഷ്യല്‍ സയന്‍സ് ഡീന്‍ പ്രൊഫസര്‍ എന്‍ സുബ്രമണ്യം നായിഡു മുഖ്യ പ്രഭാഷണം നടത്തും. കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. കെ.കെ.എന്‍ കുറുപ്പ് മുഖ്യാതിഥിയായിരിക്കും. സെമിനാറില്‍ വിവിധ സര്‍വ്വകലാശാലയില്‍ നിന്നും ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നുമായി 14 ഓളം ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.