കമ്പളക്കാട് ചെമ്പന്‍കൊല്ലി ഭാഗത്തുളള വീടുകളിലാണ് വൈദുതി ഉപകരണങ്ങള്‍ നശിച്ച് ലക്ഷങ്ങളുടെ നഷ്ടം വന്നതായി പറയുന്നത്. ഇതോടെ നിയമ നടപടിക്കൊരുങ്ങുകയാണ് ഇവര്‍കമ്പളക്കാട് ഒന്നാം മൈയില്‍, ചെമ്പന്‍കൊല്ലി പ്രദേശത്തുള്ളവെളിയമ്മല്‍ സരോജനി ,
മുള പറമ്പത്ത് ബഷീര്‍,സലീം തോപ്പില്‍ തുടങ്ങി20 ലധികം ആളുകളുടെ വീടുകളിലാണ് കഴിഞ്ഞ ദിവസം പരിധിയില്‍ കവിഞ്ഞു വോള്‍ട്ടേജ് എത്തിയതിനാല്‍ വീടുകളിലെ വയറിങ്ങും , ലൈറ്റുകളും , ഫ്രിഡ്ജ്, ടിവി , വാഷിങ്ങ് മെഷീന്‍ തുടങ്ങി നിരവധി ഉപകരണങ്ങളും വന്‍ ശബ്ദത്തോടെ കത്തിനശിച്ചതായി പറയുന്നത്.പ്രദേശത്ത് തെങ്ങിന്റെ ഓലകള്‍ വൈദുതി ലൈനുകളില്‍ തട്ടി തീപിപ്പിടിക്കാറുണ്ടെന്നും ഇത് അധികൃതരെ അറിയിച്ചെങ്കിലും ആരും അത് വെട്ടിമാറ്റാന്‍ എത്തിയില്ലെന്നും അതിന്റെ തുടര്‍ച്ചയായിരിക്കാം ഇപോള്‍ ഹൈ വോള്‍ട്ടേജ് വരാന്‍ കാരണമായതെന്നും തങ്ങള്‍ക്കാവശ്യമായ നഷ്ട്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും പ്രദേശവാസികള്‍ പറയുന്നു.