ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തി

0

മുസ്ലിം യൂത്ത് ലീഗ് മാനന്തവാടി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യൂത്ത് ലീഗ്,എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കായി മുന്‍ എംഎല്‍എയും മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവുമായിരുന്ന പി പി വി മൂസ സാഹിബിന്റെ സ്മരണാര്‍ത്ഥം ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തി.16 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്റില്‍ ഗ്രീന്‍ ആര്‍മി ചിറക്കര, ജൂനിയര്‍ എഫ് സി ചിറക്കര എന്നീ ടീമുകള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.മുസ്ലിം ലീഗ് നിയോജക മണ്ഡലം ട്രഷറര്‍ കടവത്ത് മുഹമ്മദ് സാഹിബ് ഉദ്ഘാടനം ചെയ്തു.1 ാം സ്ഥാനക്കാര്‍ക്കായുളള പി പി വി മൂസ സാഹിബ് സ്മാരക ട്രോഫിയും പ്രൈസ് മണിയും മാനന്തവാടി നഗരസഭ വൈ.ചെയര്‍പേഴ്‌സണ്‍ പി വി എസ് മൂസയും,2 ാം സ്ഥാനക്കാര്‍ക്കായുളള കമാലിയ ഉസ്മാന്‍ ഹാജി മെമ്മോറിയല്‍ ട്രോഫിയും പ്രൈസ് മണിയും നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി അഡ്വ. റഷീദ് പടയന്‍ നല്‍കി.

മികച്ച കളിക്കാരനായി അഷ്ബിനെയും ടോപ്പ് സ്‌ക്കോററായി 5 ഗോളുകള്‍ നേടിയ ജംഷിദിനെയും മികച്ച ഗോള്‍ നേടിയ കളിക്കാരനായി ഷാഫിദ് എന്നിവരെയും തെരഞ്ഞടുത്തു. ടൂര്‍ണ്ണമെന്റിന് യൂത്ത് ലീഗ് നിയോജക മണ്ഡലം ട്രഷറര്‍ അസീസ വെളളമുണ്ട,ഹരിസ് കാട്ടിക്കുളം, സി കുഞ്ഞബ്ദുള്ള,കബീര്‍ മാനന്തവാടി, കടവത്ത് ശറഫുദ്ധീന്‍,നൗഫല്‍ സ്‌റ്റൈല്‍, ഷബീര്‍ സൂഫി, യാസിര്‍ ചിറക്കര, ഇബ്രാഹീം ചിറക്കര,സി എച് കുഞ്ഞി മുഹമ്മദ്,ഷംസീര്‍ ചെറ്റപ്പാലം,നജാസ് നാഫില്‍,റംഷാദ് സി സി, മന്‍സൂര്‍കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Leave A Reply

Your email address will not be published.

error: Content is protected !!