സംരക്ഷിത വന മേഖലക്ക് ചുറ്റും ബഫര്‍ സോണ്‍ പ്രഖ്യാപനം പ്രതിഷേധ മഹാഗ്‌നി തെളിച്ചും, ദൃഢപ്രതിജ്ഞയെടുത്തും സി പി ഐ യുടെ പ്രതിഷേധ പരിപാടി. സുപ്രീം കോടതി വിധി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് പരിപാടി സംഘടിപ്പിച്ചത്.ബത്തേരി സ്വതന്ത്ര മൈതാനിയില്‍ പ്രതിഷേധ മഹാഗ്‌നി തെളിയിക്കുകയും വിധിക്കെതിരെ കാടിന്റെ പേരില്‍ നാടിനെ കീഴ്‌പ്പെടുത്താന്‍ അനുവദിക്കുകയില്ലന്ന് പ്രവര്‍ത്തകര്‍ ദൃഢപ്രതിജ്ഞ എടുത്തു.പ്രതിഷേധ പരിപാടിയില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തുകോട്ടക്കുന്നില്‍ നിന്നും റാലി സംഘടിപ്പിച്ചു.മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡുകള്‍ ഏന്തിയുമാണ് പ്രവര്‍ത്തകര്‍ റാലിയില്‍ സംബന്ധിച്ചത്.പ്രതിഷേധ പരിപാടി സി പി ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം പി എം ജോയി അധ്യക്ഷനായി. അസിസ്റ്റന്റ് സെക്രട്ടറി മാരായ ഇ.ജെ ബാബു, സി.എസ് സ്റ്റാലിന്‍,ജില്ലാ എക്‌സിക്കുട്ടീവ് അംഗം ഡോ അമ്പിചിറയില്‍, സി എം സുധീഷ്, പി ജി സോമനാഥന്‍ എം സി സുമേഷ് തുടങ്ങിയവര്‍ സംസാരിച്ചു.