ടൗണില്‍ ശൗചാലയം ഇല്ല യാത്രക്കാര്‍ ദുരിതത്തില്‍

0

കമ്പളക്കാട് ടൗണില്‍ ശൗചാലയം ഇല്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.കോട്ടത്തറ , വെണ്ണിയോട് , പള്ളിക്കുന്ന് , ഏച്ചോം, കുറുമ്പാലക്കോട്ട, വിളമ്പുകണ്ടം തുടങ്ങിയ നിരവധി സ്ഥലങ്ങളിലെ ആളുകള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് കമ്പളക്കാട് ടൗണിനെയാണ്.സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ധാരാളം യാത്രക്കാര്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെ ദിവസേനെ എത്തിചേരുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കായി ടൗണിലെ ഹോട്ടലുകളെ ആശ്രയിക്കേണ്ട ഗതികേടാണ്.കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ ഏറ്റവും വലിയ ടൗണാണ് കമ്പളക്കാട്. നിരവധി തവണ പൊതു പ്രവര്‍ത്തകരും നാട്ടുകാരും ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി മൗനം പാലിക്കുകയാണെന്ന് ആരോപണം. ഇനിയെങ്കിലും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

 

Leave A Reply

Your email address will not be published.

error: Content is protected !!