സുല്‍ത്താന്‍ബത്തേരി അര്‍ബാങ്കില്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തി. നിലവിലെ ഭരണസമിതിക്ക് ഭൂരിപക്ഷം നഷ്ടപെട്ട സാഹചര്യത്തിലാണ് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയത്. ഡോ. സണ്ണിജോര്‍ജ് കണ്‍വീനറായുള്ള മൂന്നംഗ അഡ്മനിസ്ട്രേറ്റീവ് കമ്മറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്.കോണ്‍ഗ്രസ് ഭരണം നടത്തിയിരുന്ന സുല്‍ത്താന്‍ബത്തേരി കോ ഓപ്പറേറ്റീവ് അര്‍ബന്‍ബാങ്കിലാണ് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിലവിലെ ബാങ്ക് ചെയര്‍മാന്‍ ഡോ. സണ്ണിജോര്‍ജ് കണ്‍വീനറായും വൈസ് ചെയര്‍പേഴ്സണ്‍ കെ ടി മറിയക്കുട്ടി, ഡയറക്ടര്‍ എം വി ശ്രീധരന്‍ എന്നിവര്‍ അംഗങ്ങളായുളള അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്.ഇക്കഴിഞ്ഞ10ന് ഭരണസമതിയിലെ 5 അംഗങ്ങള്‍ രാജിവെച്ചതോടെ ഭരണസമിതിക്ക് ഭൂരിപക്ഷം നഷ്ടമായിരുന്നു. ഇതിനെ തുടര്‍ന്നാണ് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ബങ്കില്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.കോണ്‍ഗ്രസിനുള്ളിലെ പടലപിണക്കങ്ങളെ തുടര്‍ന്നാണ് ഭരണസമിതിയുടെ ഭൂരിപക്ഷം നഷ്ടപ്പെട്ടതും ഇപ്പോള്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയിരിക്കുന്നതും.
Sign in
Sign in
Recover your password.
A password will be e-mailed to you.