ഗോത്ര വിദ്യാര്‍ത്ഥികളുടെ പഠന ചിലവുകള്‍ ഏറ്റെടുത്ത് വോയ്‌സ് ഓഫ് കിടിലം
ഗോത്ര വിദ്യാര്‍ത്ഥികളെ കൈ ചേര്‍ത്ത് പിടിച്ച് ബിഗ് ബോസ് ഫെയിം കിടിലം ഫിറോസും വോയ്‌സ് ഓഫ് കിടിലം കൂട്ടായ്മയും. മാനന്തവാടി നഗരസഭ പരിതിയിലെ 220 കുട്ടികളുടെ ഒരു വര്‍ഷത്തെ പഠന ചിലവ് ഏറ്റെടുത്തിരിക്കുകയാണ് വോയ്‌സ് ഓഫ് കിടിലം പ്രവര്‍ത്തകര്‍. ബിഗ് ബോസ് ഫെയിം കിടിലം ഫിറോസ് നേതൃത്വം നല്‍കുന്നതാണ് വോയ്‌സ് ഓഫ് കിടിലം. കൂട്ടായ്മയുടെ ആദ്യപടിയായി ബാഗും പഠനോപകരണങ്ങളും കൈമാറി. മാനന്തവാടി നഗരസഭ ഹാളില്‍ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി വിതരണം നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ പി.വി.എസ് മൂസ അദ്ധ്യക്ഷനായിരുന്നു.സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പി.വി.ജോര്‍ജ്, കൗണ്‍സിലര്‍ ലേഖ രാജീവന്‍, കിടിലം ഫിറോസ്, വോയ്‌സ് ഓഫ് ചെയര്‍മാന്‍ ഫൈസല്‍ എ അസീസ് തുടങ്ങിയവര്‍ സംസാരിച്ചു.