ട്രൈബല്‍ യൂത്ത് ഫുട്ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി

0

ബത്തേരി ബ്ലോക്ക്തല യൂത്ത് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ആദ്യപാദ മത്സരം സര്‍വ്വജന സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ചു. ടൂര്‍ണമെന്റ് ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.എല്‍ സാബു നിര്‍വ്വഹിച്ചു. ജില്ലയിലെ 5 കേന്ദ്രങ്ങളിലാണ് മത്സരം നടക്കുന്നത്. ബത്തേരി ബ്ലോക്കില്‍ നിന്നും മീനങ്ങാടി പഞ്ചായത്തിലും കളി നടക്കുന്നുണ്ട്. പനമരം, മാനന്തവാടി ബ്ലോക്കിലെ മത്സരം കഴിഞ്ഞ ദിവസങ്ങളില്‍ ഇരു ബ്ലോക്കുകളിലും നടന്നു. 2 ടീമുകളെ തിരഞ്ഞെടുത്ത് ജില്ലാ തലത്തില്‍ 8 ടീമുകളെ ഉള്‍പെടുത്തി ജില്ലാതല മത്സരം നടത്താനാണ് കുടുംബശ്രീ ജില്ലാ മിഷന്‍ ആലോചിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!