ഭരണഘടനയെ പോലും നോക്കുകുത്തിയാക്കി രാജ്യത്തെ ഭരണാധികാരികള്‍ ഭരണം നടത്തുന്നു : പി പി സുനീര്‍
ഭരണഘടനയെ പോലും നോക്കുകുത്തിയാക്കി രാജ്യത്തെ ഭരണാധികാരികള്‍ ഭരണം നടത്തുന്നുവെന്ന് സിപി ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം പി.പി സുനീര്‍. സിപിഐ എടവക ലോക്കല്‍ സമ്മേളനം കല്ലോടി ക്ഷീര സംഘം ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജാതിയും മതവും പറഞ്ഞു രാജ്യത്ത് ഭിന്നിപ്പുകള്‍ സൃഷ്ടിച്ച് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കി രാജ്യത്ത് ഭരണത്തില്‍ തുടരാന്‍ ആണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. അതിനുവേണ്ടി ഭരണസംവിധാനങ്ങളെ മുഴുവന്‍ ഉപയോഗപ്പെടുത്തുകയാണ്. അപകടകരമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും സുനീര്‍ കുറ്റപ്പെടുത്തി.ജില്ല അസി.സെക്രട്ടറി ഇ.ജെ ബാബു, മണ്ഡലം സെക്രട്ടറി വി.കെ ശശിധരന്‍,രജിത് കമ്മന, നിഖില്‍ പദ്മനാഭന്‍, കെ സജീവന്‍, കെ.പി വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.