കായിക താരങ്ങളെ ആദരിച്ചു
വിവിധ മേഖലകളില്‍ മെഡലുകള്‍ നേടിയ കായിക താരങ്ങളെ മാനന്തവാടി ടൗണ്‍ ഡിവിഷന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു.2022-2023 കേരള സ്റ്റേറ്റ് അമേച്വര്‍ ബോക്‌സിങ്ങ് ചാമ്പ്യന്‍ഷിപ്പ് സബ് ജൂനിയര്‍ വിഭാഗത്തില്‍ മെഡല്‍ നേടിയ കിഴക്കുംകര തെക്കേവീട്ടില്‍ കെ.എസ്.ആര്‍ദ്രൗവ് കൃഷ്ണ, മിസ്റ്റര്‍ കേരള മല്‍സരത്തില്‍ മൂന്നാം സ്ഥാനവും, മിസ്റ്റര്‍ വയനാട് മത്സരത്തില്‍ ഗോള്‍ഡ് മെഡലും നേടിയ അഭിജിത്ത് ബിജു,ട്വന്റി ഫസ്റ്റ് ഇയര്‍ നാഷണല്‍ ജപ്പാന്‍ കെനിയ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടിയ എം.പി.അര്‍ഷാദ് ബിന്‍ അഫ്‌സല്‍ എന്നിവരെ മാനന്തവാടി മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പിവിഎസ് മൂസ്സ ആദരിച്ചത്.സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ.സിന്ധു സെബാസ്റ്റ്യന്‍, വികസനസമിതി കണ്‍വീനര്‍ അഡ്വ.അബ്ദുല്‍ റഷീദ് പടയന്‍ എന്നിവര്‍ സംസാരിച്ചു.