അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്സ് കേരളയുടെ കല്‍പ്പറ്റ യൂണിറ്റ് സമ്മേളനം തിങ്കളാഴ്ച കല്‍പ്പറ്റ പാരിഷ് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒമ്പതിന് പ്രകടനത്തോടെ സമ്മേളനത്തിന് തുടക്കം കുറിക്കും. 10 മണിക്ക് ടി. സിദ്ദിഖ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന, ജില്ലാ, യൂണിറ്റ് നേതാക്കള്‍, മുന്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും. ഉച്ചക്ക് ശേഷം ഇന്‍ഷൂറന്‍സ്, പൊലൂഷന്‍ എന്നീ വിഷയങ്ങളില്‍ സെമിനാര്‍ സംഘടിപ്പിക്കും. വൈകീട്ട് ഏഴ് മുതല്‍ കുടുംബസംഗമവും അംഗങ്ങളും കുടുംബവും അവതരിപ്പിക്കുന്ന കലാപരിപാടികളും നടത്തും. യൂണിറ്റ് പ്രസിഡന്റ് വി എ ജോണ്‍, സെക്രട്ടറി എം വാസു, ജോയിന്റ് സെക്രട്ടറി എന്‍ രാജേഷ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി വി എ ബിജോയ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.