മുതിര്‍ന്ന പൗരന്മാര്‍ക്ക് റെയില്‍വെ അനുവദിച്ചിരുന്ന ഇളവുകള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സീനിയര്‍ സിറ്റിസണ്‍ ഫോറം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടെലഫോണ്‍ എക്‌സ്‌ചേഞ്ചിലേക്ക് മാര്‍ച്ച് നടത്തി.സീനിയര്‍ സിറ്റിസണ്‍സ് ഫോറം സംസ്ഥാന വൈസ്പ്രസിഡണ്ട് എ.പി.വാസുദേവന്‍നായര്‍ ഉദ്ഘാടനം ചെയ്തു.വനസംരക്ഷണനിയമത്തിലും വന്യജീവി സംരക്ഷണ നിയമത്തിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തി, കര്‍ഷകര്‍ക്ക് കൃഷി ചെയ്യാനാവശ്യമായ സാഹചര്യമുണ്ടാക്കുക, കര്‍ഷകരുടെ പേരിലുള്ള ജപ്തി നടപടികള്‍ പിന്‍വലിക്കുക, ക്ഷേമപെന്‍ഷനുകള്‍ വര്‍ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്.
ജില്ലാ പ്രസിഡണ്ട് കെ.വി.മാത്യു അധ്യക്ഷനായിരുന്നു. സെക്രട്ടറി ടി.വി.രാജന്‍, കെ ശശീന്ദരന്‍, മുരളിധരന്‍ എ. എന്നിവര്‍ സംസാരിച്ചു.