14ാം പഞ്ചവത്സര പദ്ധതിയുടെ ആദ്യ വര്‍ഷത്തില്‍ നവകേരളം പുതിയ നെന്മേനി എന്ന തലക്കെട്ടില്‍ നെന്മേനി ഗ്രാമ പഞ്ചായത്തില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു.നഴ്‌സറി ഗ്രാമം,എടക്കല്‍ ടൂറിസം പാര്‍ക്ക്,വാര്‍ഡിലൊരു മില്ല് തുടങ്ങി വിവിധ നൂതന പദ്ധതികള്‍ക്ക് സെമിനാര്‍ അംഗീകാരം നല്‍കി.17കോടി
രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ കൃഷിക്കും ക്ഷീര മേഖലക്കുമാണ് മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. കോടിയുടെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്ന പത്തിലധികം നൂതന പദ്ധതികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റ്റി ജി ചെറുതോട്ടില്‍ അദ്ധ്യക്ഷനായിരുന്നു.സ്ഥിരം സമിതി അദ്ധ്യക്ഷരായ ജയ മുരളി, കെ വി ശശി,സുജാത ഹരിദാസ്, മെമ്പര്‍മാരായ വ. ടി ബേബി,ഷാജി കോട്ടയില്‍, ഉഷ വേലായുധന്‍,ദീപ ബാബു, സൈസൂനത്ത് നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.