യുവ ജാഗ്രത റാലിയും,പൊതു സമ്മേളനവും

0

ഫാഷിസം,ഹിംസാത്മക പ്രതിരോധം, മത നിരാസം തുടങ്ങിയവക്കെതിരെ മത സാഹോദര്യ കേരളത്തിനായി എന്ന പ്രമേയവുമായി മുസ്ലിം യൂത്ത്ലീഗ് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവ ജാഗ്രത റാലിയും,പൊതു സമ്മേളനവുംനടത്തി. പൊതു സമ്മേളനം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയര്‍മാനും നിയോജക മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റുമായ പി.പി അയ്യൂബ് അധ്യക്ഷനായി. അഷ്‌കര്‍ ഫാറൂക്ക്,കെ. നൂറുദ്ദീന്‍,എം.എ അസൈനാര്‍, അബ്ദുള്ള മാടക്കര,ജില്ലാ യൂത്ത്‌ലീഗ് പ്രസിഡന്റ് എം.പി നവാസ്,ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ്, ആരിഫ് തണലോട്ട്, വനിതാലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!