വെണ്ണിയോട് മരവയല്‍ സ്റ്റേഡിയം റോഡിന്റെ സമീപത്തുള്ള വയലുകളിലാണ് വ്യാപകമായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. മഴ പെയ്യുന്നതോടെ ഇവയില്‍ പകുതി പ്ലാസ്റ്റിക്ക് മാല്യന്യങ്ങളും മറുഭാഗത്തുള്ള വെണ്ണിയോട് ചെറുപുഴയിലേക്ക് എത്തി ചേര്‍ന്ന് പുഴ മലിനമാവുകയാണെന്നും പ്രദേശവാസികള്‍ പറയുന്നു.ഓഡിറ്റോറിയങ്ങളിലേയും മറ്റ് ആഘോഷ പരിപാടികളിലേയും മാലിന്യങ്ങളാണ് രാത്രിയാകുമ്പോള്‍ സാമൂഹ്യ വിരുദ്ധര്‍ ഇവിടെ നിക്ഷേപിക്കുന്നത്്.ഇത് പ്രദേശത്ത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സ്യഷ്ട്ടിക്കുമെന്നും മാലിന്യം കൊണ്ടുവരുന്നവരെ പിടികൂടാനുള്ള സംവിധാനം ഒരുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.