ബത്തേരി ചീനപ്പുല്ലില്‍ വീണ്ടും കടുവയുടെ സാന്നിധ്യം.കഴിഞ്ഞ ദിവസം കടുവയെ കണ്ട ദൊട്ടപ്പന്‍കുളത്തിന് എതിര്‍വശത്തെ ചീനപ്പുല്ല് എസ്റ്റേറ്റില്‍ കാട് വെട്ടാനെത്തിയവരാണ് രാവിലെ കടുവയെ കണ്ടത്. വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. ജനവാസ കേന്ദ്രത്തില്‍ കടുവ അടിക്കടി പ്രത്യക്ഷപ്പെടുന്നത് ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണ്.
കടുവയെ കണ്ട പ്രദേശത്ത് ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.കൂടാതെ പട്രോളിങ്ങും ശക്തമാക്കും.
പ്രദേശവാസിയായ നെയ്യല്‍ അസീസിന്റെ വീടിനു സമീപവും കടുവയുടെ സാന്നിധ്യം ഉണ്ടായി. വിവരമറിഞ്ഞ് വന്യജീവി സങ്കേതം മേധാവി എസ് നരേന്ദ്ര ബാബുവിന്റെ നേതൃത്വത്തില്‍ ആര്‍ ആര്‍ ടി അംഗങ്ങള്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മുമ്പ് ദൊട്ടപ്പന്‍കുളത്തും , കട്ടയാട് എന്നിവിടങ്ങളില്‍ കാണപ്പെട്ടത് ഈ കടുവയെ തന്നെയാണന്നാണ് സംശയിക്കുന്നത്. ഇന്ന് കടുവയെ കണ്ട പ്രദേശത്ത് ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. കൂടാതെ പട്രോളിങ്ങും ശക്തമാക്കും. അതേസമയം ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങി ഭീതി പരത്തുന്ന കടുവയെ കൂടു വെച്ച് പിടികൂടണമെന്ന് സര്‍വ്വകക്ഷി യോഗം ആവശ്യപെടുകയും, നഗരസഭ കൗണ്‍സില്‍ കഴിഞ്ഞ ദിവസം പ്രമേയം പാസാക്കുകയും ചെയ്തിട്ടുണ്ട്.