അഞ്ചാംമൈല്‍-കോളിമൂല റോഡിലെ കുഴികള്‍ യാത്രക്കാരെ വലയ്ക്കുന്നു. കുറുക്കന്‍കുന്ന് സ്‌ക്കൂളിന് മുമ്പിലാണ് വലിയ കുഴികളും വെളളക്കെട്ടുമുളളത്.മഴക്കാലമായതോടെ ഇതുവഴി യാത്രചെയ്യാന്‍ പാടുപെടുകയാണ് ജനം.നെന്‍മേനി പഞ്ചായത്ത് 15-ാം വാര്‍ഡിലൂടെ കടന്നുപോകുന്ന ഈ റോഡില്‍ അറ്റകുറ്റപ്പണി നടത്തിയിട്ട് വര്‍ഷങ്ങളായി.ചുളളിയോട് പ്രദേശത്തുനിന്ന് എളുപ്പത്തില്‍ തമിഴ്‌നാട്ടിലേക്ക് കടക്കാനുളള പാതയാണിത്.എരുമാട്, മാങ്ങോട്, അയ്യന്‍കൊല്ലി എന്നിവിടങ്ങളിലേക്ക് പോകുന്ന വഴി. നൂറുകണക്കിന് വാഹനങ്ങളാണ് ഓരോ മണിക്കൂറിലും ഇതുവഴി കടന്നുപോകുന്നത്. മഴ പെയ്യാന്‍ തുടങ്ങിയതോടെ റോഡില്‍ വെളളം കെട്ടിനില്‍ക്കുകയാണ്. വലിയ വെളളക്കെട്ടുളള ഭാഗത്ത് നടന്നപോകാന്‍പോലും ഇടമില്ല.റോഡിന്റെ പലഭാഗത്തായുളള വലിയ കുഴികളാണിപ്പോള്‍ യാത്രക്കാരെ വലക്കുന്നത്. കുറുക്കന്‍കുന്ന് സ്‌കൂളിന്റെ പരിസരത്തുളള വലിയ കുഴി കടന്നുപോകാന്‍ വാഹനങ്ങള്‍ പാടുപെടുകയാണ്. മഴ പെയ്യാന്‍ തുടങ്ങിയതോടെ റോഡില്‍ വെളളം കെട്ടിനില്‍ക്കുകയാണ്. വലിയ വെളളക്കെട്ടുളള ഭാഗത്ത് നടന്നപോകാന്‍പോലും ഇടമില്ല.നെന്‍മേനി പഞ്ചായത്ത് 15-ാം വാര്‍ഡിലൂടെ കടന്നുപോകുന്ന ഈ പാതയില്‍ അറ്റകുറ്റപ്പണി നടത്തിയിട്ട് വര്‍ഷങ്ങളായി. വലിയ കുഴികളില്‍ച്ചാടി ഗതാഗതം ദുഷ്‌ക്കരമായതോടെ നാട്ടുകാരാണ് സ്വന്തംനിലയ്ക്ക് റോഡുനന്നാക്കിയത്. കുറുക്കന്‍കുന്ന് സ്‌കൂളിലേക്ക് ധാരാളം കുട്ടികള്‍ നടന്നുവരുന്ന റോഡാണിത്. നാല് ആദിവാസി കോളനികളും ഈ ഭാഗത്തുണ്ട്. സ്‌കൂള്‍ തുറക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഇതുവഴിയുളള യാത്ര സുഗമമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.