കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദ്ധിച്ച സംഭവം യുവാവ് അറസ്റ്റില്‍
മാനന്തവാടി ഡിപ്പോയിലെ ഡ്രൈവര്‍ പുല്‍പ്പള്ളി സ്വദേശി ജോസ് അഗസ്റ്റിനെ ബസ് തടഞ്ഞ് നിര്‍ത്തി മര്‍ദ്ധിച്ചെന്ന പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. പയ്യമ്പള്ളി ഇളയിടത്തില്‍ ജിന്റോ ജോണ്‍(37) ആണ് അറസ്റ്റിലായത്. മാനന്തവാടിയില്‍ നിന്നും പുല്‍പ്പള്ളിയിലേക്ക് സര്‍വ്വീസ് നടത്തുന്നതിനിടെ ഇന്നലെ കൂടല്‍ക്കടവില്‍ വെച്ച് ബൈക്കിലെത്തിയ ജിന്റോ ബസ് തടഞ്ഞ് നിര്‍ത്തി ജോസിനെ മര്‍ദ്ധിച്ചതായാണ് പരാതി. തുടര്‍ന്ന് ബോധരഹിതനായ ജോസിനെ മെഡിക്കല്‍ കോളേജിലെത്തിച്ച് ചികിത്സ നല്‍കിയിരുന്നു. കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും, മര്‍ദ്ധിക്കുകയും ചെയ്തതിനുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. ജിന്റോ അബ്കാരി കേസുള്‍പ്പെടെയുള്ളവയില്‍ മുന്‍പ് പ്രതിയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. മാനന്തവാടി എസ് ഐ ബിജു ആന്റണി, പ്രബോഷന്‍ എസ് ഐ വിഷ്ണു രാജ്, എസ് സി പി ഒ ജില്‍സ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.