പ്രതികളുമായി തെളിവെടുപ്പ് നാളെ

0

ബത്തേരി കൈപ്പഞ്ചേരിയില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവം; പ്രതികളുമായി തെളിവെടുപ്പ് നാളെ. ഇന്ന് നടത്താനിരുന്ന തെളിവെടുപ്പ് പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് മാറ്റിയത്. മഞ്ചേരി ജയിലിലായിരുന്ന പ്രതികളെ ഇന്ന് ഉച്ചയോടെയാണ് കസ്റ്റഡിയില്‍ വാങ്ങി ബത്തേരിയില്‍ എത്തിച്ചത്. സഹോദരങ്ങളായ കൈപ്പഞ്ചേരി തങ്ങളത്ത് അഷ്‌റഫ്, നൗഷാദ് എന്നിവരാണ് പ്രതികള്‍ .

നിലമ്പൂരിലെ ഷൈബിന്‍ അഷ്‌റഫിന്റെ വീട് ആക്രമിച്ച് കവര്‍ച്ച നടത്തിയെന്ന പരാതിയിന്‍മേല്‍ പിടിയിലായ കൈപ്പഞ്ചേരി സ്വദേശി തങ്ങളത്ത് അഷ്ഫറുമായി കഴിഞ്ഞ ഏപ്രില്‍ 28ന് നിലമ്പൂര്‍ പൊലിസ് കൈപ്പഞ്ചേരിയില്‍ നടത്തിയ പരിശോധനയിലാണ് കവര്‍ച്ച വസ്തുക്കള്‍ക്ക് ഒപ്പം സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയത്. 9 ജലാറ്റിന്‍ സ്റ്റിക്കുകളും അഞ്ചര മീറ്റര്‍ ഫ്യൂസ് വയറുമാണ് അന്ന് കണ്ടെടുത്തത്. ഇതില്‍ ബത്തേരി പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് തെളിവെടുപ്പിനായി പ്രതികളായ അഷ്‌റഫ്, നൗഷാദ് എന്നിവരെ ബത്തേരിയിലെത്തിച്ചത്. എന്നാല്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് തെളിവെടുപ്പ് നടത്താനായില്ല. നാളെ രാവിലെ പ്രതികളെ കൈപ്പഞ്ചേരിയിലെ വീട്ടിലെത്തിച്ച് തെളിവെടുക്കുമെന്നാണ് പൊലിസില്‍ നിന്നും ലടിക്കുന്ന വിവരം. കേസില്‍ അറസ്റ്റിലായ ഇരുവരും മഞ്ചേരി ജയിലിലായിരുന്നു. ഇവിടെ നിന്നുമാണ് രണ്ട് പേരെയും ബത്തേരി പൊലീസ് രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. ഇന്ന് ഉച്ചയോടെ ബത്തേരിയിലെത്തിച്ച ഇരുവരെയും ആദ്യം കോടതിയിലും പിന്നീട് വൈദ്യ പരിശോധനയും പൂര്‍ത്തിയാക്കിയ ശേഷമാണ് പൊലിസ് സ്റ്റേഷനില്‍ എത്തിച്ചത്. സംഭവത്തില്‍ കസ്റ്റഡിയിലുളള നൗഷാദ് മൈസൂരുവിലെ ഒറ്റമൂലി വൈദിന്റെ കൊലപാതകത്തിലും പ്രതിയാണ്. നിലമ്പൂരില്‍ നിന്നുമാണ് കണ്ടെടുത്ത സ്‌ഫോടകവസ്തുക്കള്‍ ഇവിടെ എത്തിച്ചതെന്നാണ് ഇരുവരെയും ചോദ്യം ചെയ്തതില്‍ നിന്നും ലഭ്യമായ വിവരമെന്നാണ് പൊലിസില്‍ നിന്നും ലഭിക്കുന്ന സൂചന.

Leave A Reply

Your email address will not be published.

error: Content is protected !!