എം ജെ അഗസ്റ്റിന്‍ മാനന്തവാടി തഹസില്‍ദാര്‍
മാനന്തവാടി ഭൂരേഖാവിഭാഗം തഹസില്‍ദാര്‍ എം ജെ അഗസ്റ്റിനെ മാനന്തവാടി തഹസില്‍ദാരായി നിയമിച്ചു.നേരത്തെയുണ്ടായിരുന്ന തഹസില്‍ദാര്‍ ജോസ്പോള്‍ ചിറ്റിലപ്പിള്ളില്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച ഒഴിവിലേക്കാണ് പുതിയ നിയമനം.2020 മുതല്‍ ഭൂരേഖാവിഭാഗം തഹസില്‍ദാരായ ജോലിചെയ്യുന്ന അഗസ്റ്റിന് സംസ്ഥാനത്തെ മികച്ച തഹസില്‍ദാര്‍മാര്‍ക്കുള്ള 2021 ലെ സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചിരുന്നു.1995 ല്‍ മോട്ടോര്‍വഹാനവകുപ്പില്‍ സര്‍വ്വീസ് ആരംഭിച്ച അഗസ്റ്റിന്‍ 1996 ലാണ് റവന്യുവകുപ്പിലേക്ക് മാറിയത്. 2014 ഡെപ്യൂട്ടി തഹസില്‍ദാരായി താലൂക്ക് ഓഫീസിലെത്തി.ബത്തേരി,വൈത്തിരി താലൂക്ക് ഓഫീസുകളിലും ജോലിചെയ്തിട്ടുണ്ട്.ജോണ്‍ സാം ആണ് പുതിയ ഭൂരേഖാ തഹസില്‍ദാര്‍.