ഭര്‍ത്താവിനെതിരെയുള്ള പരാതിയില്‍ പോലീസ് ഒത്തുകളിക്കുന്നതായി യുവതിയുടെ ആക്ഷേപം.
ഭര്‍ത്താവും ഭര്‍തൃമാതാവും സ്ത്രീധനം ആവശ്യപ്പെട്ട് മര്‍ദ്ദിക്കുകയും പീഢിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ മാനന്തവാടി പോലീസില്‍ നല്‍കിയ പരാതിയില്‍ പ്രതികള്‍ക്കെതിരെ നിസ്സാരവകുപ്പുകള്‍ മാത്രം ചേര്‍ത്ത് കേസെടുത്തതായും പോലീസ് ഒത്തുകളിക്കുന്നതായും വാളേരി സ്വദേശിനി അലീനമാത്യു വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. തന്നെ മര്‍ദ്ദിച്ചത് സംബന്ധിച്ച് പരാതിനല്‍കിയതില്‍ 498(എ) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.തന്റെ കൈയ്യിലുണ്ടായിരുന്ന ആഭരണങ്ങളും തന്റെ മൂന്ന് വയസ്സ് പ്രായമുള്ള കുഞ്ഞിനെയും ഭര്‍ത്താവിന് പോലീസ്നിര്‍ബ്ബന്ധപ്രകാരം കൈമാറേണ്ടിവന്നു.തന്നെ വധിക്കുകയെന്ന ഉദ്ദേശത്തോടെ നടത്തിയ മര്‍ദ്ദനത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയിലും നടപടിയുണ്ടായില്ലെന്നും തനിക്ക് നീതി ലഭിച്ചില്ലെന്നും യുവതി പറഞ്ഞു.