റിസോര്‍ട്ടിലെ കുളത്തില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി.

0

കള്ളാടിയിലെ സ്വകാര്യ ഏലത്തോട്ടത്തിലെ റിസോര്‍ട്ടില്‍ ജോലി ചെയ്തു വന്നിരുന്ന മേപ്പാടി കോട്ടവയല്‍ സ്വദേശി മുരുകന്റെ ഭാര്യ ഉഷ(40)യെയാണ് കുളത്തില്‍ വീണ നിലയില്‍ കണ്ടത്.ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.കുളിക്കാനിറങ്ങിയപ്പോള്‍ അബദ്ധത്തില്‍ കുളത്തില്‍ വീണതാകാമെന്ന് പ്രാഥമിക നിഗമനം.മേപ്പാടി പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.ഇന്‍ക്വസ്റ്റ് നടപടികള്‍ തിങ്കളാഴ്ച നടക്കും.

Leave A Reply

Your email address will not be published.

error: Content is protected !!