അനീമിയ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു
എടവക ഗ്രാമപഞ്ചായത്തിലെ അകമനച്ചാല്‍ അങ്കണവാടിയില്‍ 6 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഭാരതീയ ചികിത്സ വകുപ്പിന്റെയും ആയുഷ്ഗ്രാമം മാനന്തവാടിയുടെയും , ഐ.സി .ഡി.എസ്സ് എടവകയുടേയും സംയുക്താഭ്യമുഖ്യത്തില്‍ അനീമിയ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.ഉദ്ഘാടനം എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്. ബി. പ്രദീപ് മാസ്റ്റര്‍ നിര്‍വഹിച്ചു.ആരോഗ്യ സ്റ്റാന്റിങ് ചെയര്‍പേഴ്‌സണ്‍ ഷിഹാബ് ആയാത്ത് അധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍ ബാബുരാജ് ,ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോപൂര്‍ണ്ണിമ എം പി പദ്ധതി വശദീകരിച്ചു.ഐസിഡിഎസ് മാനന്തവാടി അഡീഷണല്‍ സിഡിപിഒ രാജാംബിക ഒ. എസ് തുടങ്ങിയവര്‍ സംസാരിച്ചു.ബോധവല്‍ക്കരണ ക്ലാസ്സിനും ക്യമ്പിനുംആയുഷ്ഗ്രാമം മെഡിക്കല്‍ ഓഫീസര്‍ ഡോ. സിജോ കുര്യാക്കോസ്, ഡോ.നീലിമ കെ എന്നിവര്‍ നേതൃത്വം നല്‍കി.