ഗോത്ര പോരാട്ട ചരിത്രങ്ങള്‍ക്ക് വയനാട്ടില്‍ മ്യൂസിയം വേണം: എം.ബാലകൃഷ്ണന്‍
വയനാട്ടിലെ ഐതിഹാസിക ഗിരി വര്‍ഗ്ഗ പോരാട്ടങ്ങളെയും മറ്റ് സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെയും അടയാളപ്പെടുത്താന്‍ സ്വാതന്ത്യ സമര മ്യൂസിയം സ്ഥാപിക്കണമെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം.ബാലകൃഷ്ണന്‍. കല്‍പ്പറ്റ എംജിടി ഹാളില്‍ വി.കെ. സന്തോഷ് കുമാറിന്റെ സ്വാതന്ത്ര്യസമരത്തിലെ ഗോത്രപര്‍വ്വം എന്ന പുസ്തകം പരിചയപ്പെടുത്തുകയായിരുന്നു അദ്ദേഹം. പഴശ്ശി രാജാവിന്റെ വീര മൃത്യുവിന് ശേഷം നടന്ന ഗിരിവര്‍ഗ്ഗ പോരാട്ടങ്ങളെ കുറിച്ച് 84 പേജുള്ള പുസ്തകം വിശദമായി സംവദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.കോഴിക്കോട് എന്‍ഐടിയിലെ ആര്‍കിടെക്ടറല്‍ ആന്റ് പ്ലാനിങ് വിഭാഗം മേധാവി ഡോ.എ.കെ. കസ്തൂര്‍ബ അഡ്വ.പി.ചാത്തുകുട്ടിക്ക് പുസ്തകം നല്‍കി പ്രകാശനം ചെയ്തു
പേജുകളുടെ വലിപ്പമല്ല പുസ്തകത്തെ മഹത്തരമാക്കുന്നത് എന്നും അക്കാഡമിക്ക് പുസ്തകങ്ങളില്‍ എന്ത് കൊണ്ട് വയനാട്ടില്‍ നടന്ന യഥാര്‍ത്ഥ സമരങ്ങള്‍ രേഖപ്പെടുത്തിയില്ല എന്ന് പുസ്തകം നമ്മോട് ചോദിക്കുന്നുണ്ട്. ബ്രിട്ടീഷുകാര്‍ എഴുതി തയാറാക്കിയ രേഖകളുടെ അടിസ്ഥാനത്തിലാണ് പുസ്തകം തയാറാക്കിയത്. വയനാട്ടിലെ സ്വാതന്ത്ര്യ സമര ഗിരിവര്‍ഗ്ഗ പോരാട്ടങ്ങളെ അടയാളപ്പെടുത്തി വരും തലമുറക്ക് അഭിമാനാര്‍ഹമായ രീതിയില്‍ വായിക്കാനും മനസിലാക്കാനും പറ്റുന്ന തരത്തില്‍ സമരങ്ങളുടെ മുഴുവന്‍ സ്മാരകവും രേഖപ്പെടുത്തുന്നതാകണം മ്യൂസിയം എന്നും അദ്ദേഹം പറഞ്ഞു. ഓരോ പ്രദേശത്തും സ്വാതന്തൃത്തിനായി നടന്ന പോരാട്ടങ്ങളെ സ്വാതന്തൃ സമരങ്ങള്‍ ആയി അംഗീകരിക്കാതെ അവര്‍ക്ക് മുമ്പ് നടന്ന അധിനിവേശത്തെ ചെറുത്ത് നിന്നവരുടെ പോരാട്ടങ്ങളെ അംഗീകരിക്കാതെ വ്യവസ്ഥാപിത ചരിത്രകാരന്‍മാര്‍ ചരിത്ര പുസ്തകത്തില്‍ പരാമാര്‍ശിച്ചില്ലങ്കിലും ആ ചരിത്രത്തെ പുറത്ത് കൊണ്ട് വരാതെ അമൃതവര്‍ഷ ആചരണത്തിന് പ്രശസ്തി ഇല്ല എന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്യ സമര നായകന്‍മാരുടെ സ്മരണകള്‍ ചാരം മൂടിക്കിടക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. എല്ലായിടത്തും സമരം നടന്നിട്ടുണ്ട് എന്നാല്‍ അത് യാഥാര്‍ത്ഥ അളവില്‍ രേഖപ്പെടുത്തിയില്ല. അതിനുള്ള ഒരു എളിയ ശ്രമമാണ് ഈ പുസ്തകം. 1812 മാര്‍ച്ച് 27ന് പുല്‍പ്പള്ളി മുരിക്കന്മാര്‍ ക്ഷേത്രത്തില്‍ രാമന്‍ നമ്പി നടത്തിയ ഐതിഹാസിക വിളംബരം ബ്രിട്ടീഷുകാരെ നാട് കടത്തണം എന്നായിരുന്നു. ഈ വിളംബരം ഗോത്ര ജനത ഒന്നാകെ ഏറ്റെടുക്കുകയായിരുന്നു. കല്‍പ്പറ്റ എംജിടി ഹാളില്‍ നടന്ന പരിപാടി സാഹിത്യകാരന്‍ കെ.ജെ. ബേബി ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് കോളജ് റിട്ട.പ്രൊഫ.പി.കെ.ദേവന്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് എന്‍ഐടിയിലെ ആര്‍കിടെക്ടറല്‍ ആന്റ് പ്ലാനിങ് വിഭാഗം മേധാവി ഡോ.എ.കെ. കസ്തൂര്‍ബ അഡ്വ.പി.ചാത്തുക്കുട്ടിക്ക് പുസ്തകം നല്‍കി പ്രകാശനം ചെയ്തു. എഴുത്തുകാരന്‍ ഷാജി പുല്‍പ്പള്ളി അഡ്വ.പി.സി.ചിത്ര, എം.ഗംഗാധരന്‍, അനില്‍ കുറ്റിച്ചിറ, കെ.ടി. സുകുമാരന്‍, സിന്ധു അയിരവീട്ടില്‍ എന്നിവര്‍ സംസാരിച്ചു.