സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി: യു.ഡി.എഫ്. ബോര്‍ഡ് യോഗം ബഹിഷ്‌കരിച്ചു.
സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി. വെള്ളമുണ്ട പഞ്ചായത്തില്‍ യു.ഡി.എഫ് മെമ്പര്‍മാര്‍ ബാര്‍ഡ് യോഗം ബഹിഷ്‌കരിച്ചു.കഴിഞ്ഞ ദിവസം ചേര്‍ന്ന സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗം ഗ്രാമ പഞ്ചായത്തംഗം ലതികയെ അറിയിക്കാതെ നടത്തിയെന്നാണ് പരാതി. ഇന്ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ ഇത് ചോദിച്ചപ്പോള്‍ ലതികയെ അപമാനിച്ച് വൈസ് പ്രസിഡണ്ട് സംസാരിച്ചുവെന്ന് ഗ്രാമപഞ്ചായത്തംഗം കെ.കെ.സി.മൈമൂന പറഞ്ഞു. സ്ത്രീത്വത്തെ അപമാനിച്ച വൈസ് പ്രസിഡണ്ടിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് തങ്ങള്‍ ഭരണ സമിതി യോഗം ബഹിഷ്‌കരിച്ചതെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ യു.ഡി എഫ് -രാഷ്ട്രീയം കളിക്കുകയാണെന്ന് വൈസ് പ്രസിഡന്റ് പറഞ്ഞു.