ഹെല്‍പ് ഡെസ്‌ക് ഉദ്ഘാടനവും, ഒപ്പറ- 2022 സാംസ്‌കാരികോത്സവവും മെയ് 2ന്
ആദിശക്തി സമ്മര്‍ സ്‌കൂളിന്റെ ഹെല്‍പ് ഡെസ്‌ക് ഉദ്ഘാടനവും, ഒപ്പറ- 2022 സാംസ്‌കാരികോത്സവവും മെയ് രണ്ടാം വാരം തിരുവനന്തപുരത്ത് നടക്കുമെന്ന് സംഘാടകര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഹെല്‍പ് ഡെസ്‌ക് ഉദ്ഘാടനത്തോടൊപ്പം ആദിവാസി ദളിത് വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ മേഖലയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ സംവിധാനത്തിന് മുന്നില്‍ സമര്‍പ്പിക്കുന്നതിന് മുന്നോടിയായി വിദ്യാഭ്യാസ വിദഗ്ധര്‍, അധ്യാപകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരെ പങ്കെടുത്തിട്ടുള്ള സെമിനാറും സംഘടിപ്പിക്കും. ആദിവാസി ഗോത്രമഹാസഭാ സ്റ്റേറ്റ് കോഡിനേറ്റര്‍ എം ഗീതാനന്ദന്‍, ആദിശക്തി സമ്മര്‍ സ്‌കൂള്‍ സ്റ്റേറ്റ് കോഡിനേറ്റര്‍ മേരി ലിഡിയ കെ, ആദിശക്തി ഹെല്‍പ്പ് ഡെസ്‌ക് കോര്‍ഡിനേറ്റര്‍ സി മണികണ്ഠന്‍, ആദിശക്തി സമ്മര്‍ സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ പി വി രജനി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.