തുടര്‍ച്ചയായ വേനല്‍മഴ ജില്ലയില്‍ തണ്ണിമത്തന്‍ വിപണിയെ സാരമായി ബാധിച്ചു. കര്‍ണാടകയില്‍ നിന്ന് വന്‍ വില നല്‍കി കൊണ്ടുവന്ന തണ്ണിമത്തന്‍ വിറ്റഴിക്കാന്‍ കഴിയാതെ കച്ചവടക്കാര്‍ പ്രതിസന്ധിയിലായി.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കിലോയ്ക്ക് 10 രൂപയോളം കൂടുതലാണ് ഇത്തവണ. കര്‍ണാടകയിലെ ഉല്‍പ്പാദന കുറവാണ് ഇത്തവണ വില ഇത്തരത്തില്‍ ഉയരാന്‍ കാരണം. റംസാന്‍ മാസത്തില്‍ ഏറ്റവുമധികം വിറ്റുപോകുന്നതാണ് തണ്ണിമത്തന്‍. ഇത്തവണ വേനലില്‍ ചൂട് ഉയര്‍ന്നപ്പോള്‍ മികച്ച കച്ചവടം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വേനല്‍മഴ തുടര്‍ച്ചയായി പെയ്യാന്‍ തുടങ്ങിയതോടെ കച്ചവടം തീരെ ഇല്ലാതായി. കര്‍ണാടകയില്‍നിന്നുള്ള കടുംപച്ചനിറത്തിലുള്ള കിരണ്‍ തണ്ണിമത്തനാണ് നിലവില്‍ വിപണിയില്‍ കൂടുതലുള്ളത്. കൊവിഡിലും തുടര്‍ച്ചയായി പെയ്ത മഴയിലും പഴംവിപണിയില്‍ കാര്യമായ കച്ചവടം ഉണ്ടായിരുന്നില്ല. മോശം കാലാവസ്ഥയെ കൊപ്പം തണ്ണിമത്തന്‍ വില ഉയര്‍ന്നതും കച്ചവടത്തെ സാരമായി ബാധിച്ചു.