വയനാടിന് അനുവദിച്ച എയര്‍സ്ട്രിപ്പ് നിര്‍മ്മാണം ത്വരിതപ്പെടുത്തുന്നതിന് യോജിച്ചു നീങ്ങാന്‍ കല്‍പ്പറ്റയില്‍ ചേര്‍ന്ന വിവിധ സംഘടനകളുടെ യോഗം തീരുമാനിച്ചു. കല്‍പ്പറ്റ ഡി പോള്‍ സ്‌കൂളില്‍ ചേര്‍ന്ന ബഹുജന സംഘടനകളുടെ യോഗം കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരെ കണ്ട് എയര്‍സ്ട്രിപ്പ് നിര്‍മ്മാണം യാഥാര്‍ഥ്യമാക്കാന്‍ യോഗം തീരുമാനിച്ചു. ഇതിനായി പ്രതിനിധി സംഘം ഡല്‍ഹിക്കു പോകും.
വയനാടിന്റെ വികസനത്തിന് എയര്‍സ്ട്രിപ്പ് യാഥാര്‍ഥ്യമാകേണ്ടത് അനിവാര്യമാണെന്ന് എംഎല്‍എ പറഞ്ഞു.എയര്‍സ്ട്രിപ്പ് നിര്‍മ്മാണത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനും ആവശ്യമായ അനുമതികള്‍ വാങ്ങുന്നതിനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തും. കല്‍പ്പറ്റ എം.എല്‍.എ ടി സിദ്ധീഖ് ചെയര്‍മാനായി ഒമ്പതംഗ കമ്മിറ്റിക്ക് രൂപം നല്‍കി. ഇക്കാര്യത്തില്‍ എല്ലാ വിഭാഗം ആളുകളെയും ഒന്നിപ്പിക്കാന്‍ മുന്നില്‍ നില്‍ക്കുമെന്ന് ടി സിദ്ധീഖ് അറിയിച്ചു. എയര്‍സ്ട്രിപ്പ് നിര്‍മ്മാണത്തിന് ചെമ്ബര്‍ ഓഫ് കൊമെഴ് തന്നെ നേതൃത്വം കൊടുക്കണമെന്നും, ചെറു വിമാനങ്ങള്‍ ഇറങ്ങുന്ന വിധത്തില്‍ എയര്‍സ്ട്രിപ്പ് വിഭാവനം ചെയ്യണമെന്നും എം.എല്‍.എ നിര്‍ദേശിച്ചു.
ജില്ലയിലെ വിവിധ രാഷ്ട്രീയ നേതാക്കള്‍, എം.എല്‍.എ മാര്‍ മറ്റു ജനപ്രതിനിധികള്‍,പാരിസ്ഥിക നേതാക്കള്‍ എന്നിവരുടെ പിന്തുണ കൂടി നേടി എയര്‍സ്ട്രിപ്പ് കൊണ്ട് വരുമെന്ന് ചേംബര്‍ ജനറല്‍ സെക്രട്ടറി മില്‍ട്ടണ്‍ ഫ്രാന്‍സീസ് അറിയിച്ചു. എയര്‍സ്ട്രിപ്പ് നിര്‍മ്മാണത്തിന് അവധ്യമെങ്കില്‍ ഭൂമി കണ്ടെത്താന്‍ സഹായിക്കാമെന്ന് ചേംബര്‍ പ്രസിഡന്റ് ജോണി പാറ്റാനി പറഞ്ഞു. കല്‍പ്പറ്റ ഉള്‍പ്പെടെ നാലു മേഖലകളില്‍ ആവശ്യത്തിന് സ്ഥലം ലഭ്യമാണ്. കല്‍പ്പറ്റയില്‍ ലഭ്യമായ സ്ഥലത്തിന്റെ വിവരങ്ങള്‍ ചേംബര്‍ ഇതിനകം സംസ്ഥ സര്‍ക്കാരിന് കൈമാറി കഴിഞ്ഞു.