ബസ്സിനുള്ളില്‍ വെച്ച് പെണ്‍കുട്ടികളുടെ ഫോട്ടോ എടുത്തു.
മൈസൂരില്‍ നിന്ന് മാനന്തവാടി വഴി തലശ്ശേരിക്ക് പോകുന്ന കെ.എസ്.ആര്‍ ടി.സി.ബസ്സിലെ യാത്രക്കാരായ പെണ്‍കുട്ടികളുടെ ഫോട്ടോ എടുത്തതാണ് കേസിനാധാരം. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം.കമ്പളക്കാട് ജിത്തു ജോര്‍ജിനെതിരെയാണ് പോലീസ് കേസ്സെടുത്തത്.യുവാവ് ഫോട്ടോ എടുത്തപ്പോള്‍ പെണ്‍കുട്ടികള്‍ ബഹളമുണ്ടാക്കുകയും കണ്ടക്ടര്‍ ഇടപെടുകയും ചെയ്തു.ബസ്സ് മാനന്തവാടി മുനിസിപ്പല്‍ ബസ്റ്റാന്റില്‍ നിര്‍ത്തിയിടുകയും മാനന്തവാടി പോലീസില്‍ വിവരമറിയിക്കുയും, യുവാവിനെയും, പെണ്‍കുട്ടികളെയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോകുകയും ചെയ്തു.പെണ്‍കുട്ടികള്‍ക്ക് പരാതി ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി പോലീസ് യുവാവിനെതിരെ സ്വമേധയാ പോലീസ് കേസ് എടുക്കുകയായിരുന്നു.ബസ്സില്‍ വെച്ച് യുവാവ് പെണ്‍കുട്ടികളുടെ ഫോട്ടോ എടുത്തതിനും, അപമര്യാദയായി പെരുമാറിയതിനും കേസ്സ് എടുക്കാതെ ബസ്റ്റാന്റിനുള്ളില്‍ വെച്ച് ബഹളമുണ്ടാക്കി എന്ന കേസ്സ് ചാര്‍ജ് ചെയ്ത് യുവാവിനെ ജാമ്യത്തില്‍ വിട്ടയച്ചു.