മീനങ്ങാടി പോലീസ് സ്വകാര്യ ബസ്സില്‍ നടത്തിയ പരിശോധനയില്‍ 40 (spasma Proxy von R Plsu) ലഹരി ഗുളികളുമായി യാത്രികരായ 2 പേര്‍ പിടിയില്‍. മുട്ടില്‍ കുട്ടമംഗലം മുഹമ്മദ് ഷാഫി (35), മുട്ടില്‍ കൊളവയല്‍ സാജിദ (42) എന്നിവരാണ് പിടിയിലായത്.മൈസൂരില്‍ നിന്ന് വാങ്ങിയ ലഹരിഗുളികകളുമായി ബത്തേരിയില്‍ വന്നിറങ്ങിയ പ്രതികള്‍ സ്വകാര്യ ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെയാണ് പോലീസ് പിടികൂടിയത്.മീനങ്ങാടി എസ.ഐ സജീവന്‍, എഎസ്‌ഐ മാത്യൂ, എസ്പിഒ പ്രവീണ്‍ ,സിപിഒ രാജു,എസ്‌സിപിഒ സാഹിറ ബാനു എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.