35 ഗ്രാം എം.ഡി.എം.എയുമായി ഒരാള്‍ പിടിയില്‍

0

മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ വാഹന പരിശോധനക്കിടെ കെ.എസ്.ആര്‍.ടി.സി. ബസ് യാത്രക്കാരനില്‍ നിന്നും മാരകമയക്കുമരുന്നായ എം.ഡി.എം.എ. പിടികൂടി. പൊന്നാനി സ്വദേശിയായ വെളിയംകോട് കുന്നത്ത് വീട്ടില്‍ മുഹമ്മദ് ബഷീര്‍(30) ആണ് മയക്കുമരുന്നുമായി പിടിയിലായത്. ഇയാളില്‍നിന്നും 35 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ മൈസുരൂവില്‍നിന്നും തൃശ്ശൂരിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ നിന്നാണ് മുഹമ്മദ് ബഷീര്‍ മയക്കുമരുന്നുമായി പിടിയിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ പ്രജിത്, പി ഒമാരായ ഒ സജീവ്, കെ യു ജോബിഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!