ബൈക്ക് യാത്രിനെ
ഇടിച്ച് തെറിപ്പിച്ച് കാര്‍
നിര്‍ത്താതെ പോയി
ചീരാലില്‍ ഇരുചക്രവാഹന യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച് കാര്‍ നിര്‍ത്താതെ പോയി.ബൈക്ക് യാത്രികനായ വ്യാപാരി വ്യവസായി ഏകോപന സമിതി ചീരാല്‍ യൂണിറ്റ് സെക്രട്ടറി ഹരീന്ദ്രനെ ഗുരുതര പരിക്കുകളോടെ കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെ ചീരാല്‍ പെട്രോള്‍ പമ്പിനു സമീപത്താണ്അപകടമുണ്ടായത്. അപകടമുണ്ടാക്കിയ കാറിനായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.