പദ്ധതി നിര്‍വ്വഹണം; മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് ഇരട്ട നേട്ടം

0

അനുവദിച്ച പദ്ധതി വിഹിതത്തിന്റെ 99.22 ശതമാനം തുക ചെലവഴിച്ച് ബ്ലോക്ക് പഞ്ചായത്ത് വിഭാഗത്തില്‍ ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കരസ്ഥമാക്കി.കൂടാതെ ഏറ്റവും കൂടുതല്‍ തുക വിനിയോഗിച്ച ഇനത്തില്‍ സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനവും മാനന്തവാടി നേടി.മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് അനുവദിച്ച പദ്ധതി വിഹിതം 9.25 കോടി രൂപയാണ്. അതില്‍ 9.18 കോടി ചെലവഴിച്ചു.ഫണ്ട് വിനയോഗത്തില്‍ സംസ്ഥാനത്ത് ഒന്നാമതായ ബ്ലോക്ക് പഞ്ചായത്തിന് ആകെ അനുവദിച്ചത് 12.72 കോടി രൂപയാണ്. അതില്‍ 9.72 രൂപയാണ് ചെലവഴിച്ചത്.

സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പിന്റെ അവാര്‍ഡിനര്‍ഹമായ ആരോഗ്യമേഖലയില്‍ നടപ്പാക്കിയ നൂതന പദ്ധതികള്‍ കനിവ്, സെക്കണ്ടറി പാലിയേറ്റീവ് ക്ലിനിക്ക് തുടങ്ങിയ പദ്ധതികളും, സഞ്ചരിക്കുന്ന മൃഗാശുപത്രി എന്നിവയിലൊക്കെ നൂറു ശതമാനം തുകയും ചെലവഴിക്കാന്‍ ബ്ലോക്കിന് സാധിച്ചു.
7 കുടിവെള്ള പദ്ധതികള്‍ ,2 ചെറുകിട ജലസേചന പദ്ധതികള്‍ ,ക്ഷീര കര്‍ഷകര്‍ക്കും നെല്‍ കര്‍ഷകര്‍ക്കും പ്രോത്സാഹന പാരിതോഷികം തുടങ്ങിയ പദ്ധതികളും നൂറു ശതമാനം പൂര്‍ത്തികരിച്ചവയാണ്.
ലൈഫ്മിഷന്‍ ഭവന പദ്ധതി ഇനത്തില്‍ 91 ലക്ഷം, പി.എം.എ.വൈ ഭവന നിര്‍മാണത്തില്‍ 1 കോടി 76 ലക്ഷം, എസ്.സി, എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, 3 സ്ഥലത്ത് പൊതു ശുചി മുറികള്‍എന്നിവയും നടപ്പാക്കിയ പദ്ധതികളില്‍പ്പെടുന്നു.
കഴിഞ്ഞ ഒരു വര്‍ഷകാലത്ത് 24 ഗ്രാമീണ റോഡുകള്‍ ഗതാഗതയോഗ്യമാക്കി.
വനിതാ ഘടകപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഷീ ലോഡ്ജിന്റെ നിര്‍മാണം പൂര്‍ത്തിയായി.ദൂര സ്ഥലങ്ങളില്‍ നിന്നും മാനന്തവാടിയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന വനിതകള്‍ക്ക് സുരക്ഷിതമായ താമസ സ്ഥലം ഒരുക്കിയതാണ് ഷീ ലോഡ്ജ്. അധികം വൈകാതെ ഇത് ജനങ്ങള്‍ക്ക് തുറന്നുകൊടുക്കും.പദ്ധതി നിര്‍വ്വഹണത്തിന് ആത്മാര്‍ത്ഥമായി സേവനം ചെയ്ത സഹപ്രവര്‍ത്തകരായ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളെയും പദ്ധതി നിര്‍വ്വഹണ വിഭാഗം, എഞ്ചിനീയറിംഗ് വിഭാഗം എന്നിവയിലെ ജീവനക്കാരെയും മാനന്തവാടി സബ്ട്രഷറി ജീവനക്കാരെയും ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്ക് വേണ്ടി പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി അനുമോദിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!