ഇന്ധനവില വീണ്ടും കൂടി;തിരുവനന്തപുരത്ത് ഡീസല്‍ 100 കടന്നു
രാജ്യത്ത് വീണ്ടും ഇന്ധനവില ഉയര്‍ന്നു. പെട്രോള്‍ ലീറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയും കൂടി. ഇന്ന് കൊച്ചിയിലെ വില: പെട്രോള്‍ 111.28, ഡീസല്‍ 98.29. 11 ദിവസത്തിനിടെ പെട്രോളിന് 6.98 രൂപയും ഡീസലിന് 6.74 രൂപയുമാണു കൂട്ടിയത്. തിരുവനന്തപുരത്ത് ഡീസലിന് വീണ്ടും 100 കടന്നു. നഗരത്തിലെ വ്യാഴാഴ്ചത്തെ ഡീസല്‍ വില 100.14 രൂപ. കഴിഞ്ഞ ഒക്ടോബര്‍ 11നാണ് മുന്‍പ് തിരുവനന്തപുരത്ത് ഡീസല്‍ വില 100 കടന്നത്. നവംബര്‍ മൂന്നിന് എക്സൈസ് ഡ്യൂട്ടി കുറച്ചപ്പോള്‍ വില വീണ്ടും നൂറില്‍ താഴെയെത്തി.