ശോഭയുടെ മരണത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ല:ഊര് സമിതി

0

 

കുറുക്കന്മൂലയിലെ ആദിവാസി യുവതി ശോഭയുടെ മരണത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്ന ആരോപണവുമായി ഊര് സമിതി. കുറ്റവാളികളെ എത്രയും പെട്ടെന്ന് പിടി കൂടണമെന്ന ആവശ്യവുമായി വയനാട് കളക്ടറേറ്റ് പടിക്കല്‍ ഊര് സമിതി സമരം സംഘടിപ്പിച്ചു.പിയുസിഎല്‍ സംസ്ഥാന പ്രസി:അഡ്വ.പി.എ പൗരന്‍ സമരം ഉദ്ഘാടനം ചെയ്തു.ആദിവാസി ഫോറം ഭാരവാഹി വെള്ള സമരത്തില്‍ അധ്യക്ഷയായിരുന്നു, ഊര് സമിതി കണ്‍വീനര്‍ സിന്ധു.കെ.ജെ, മുജീബ് റഹ്‌മാന്‍ അഞ്ചുകുന്ന്. ഉൃ. ഹരി പി.ജി, സമരസഹായ സമിതി ഷാന്റോലാല്‍, മാക്ക പയ്യംപള്ളി എന്നിവര്‍ സംസാരിച്ചു2020 ഫെബ്രുവരി 3 ന് പുലര്‍ച്ചയോടെയാണ് കോളനിയ്ക്ക് സമീപത്തെ വയലില്‍ ശോഭയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

2020 ഫെബ്രുവരി 3 ന് പുലര്‍ച്ചയോടെയാണ് കോളനിയ്ക്ക് സമീപത്തെ വയലില്‍ ശോഭയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.ശോഭയ്ക്ക് സമീപത്തെ ജിജോ എന്ന വ്യക്തിയുമായി അടുപ്പമുണ്ടായിരുന്നു.മരിക്കുന്നതിന്റെ തലേ ദിവസം രാത്രി ജിജോ വിളിച്ചതിന്റെ തുടര്‍ന്ന് വീട്ടില്‍ നിന്നും പോയ ശോഭയെ പിന്നീട് മരിച്ച നിലയിലാണ് വീട്ടുകാര്‍ കാണുന്നത്.
മുഖമാകെ വികൃതമാക്കപ്പെട്ട നിലയിലായിരുന്നു.വയലുടമ മാനിനെ തുരത്താനായി വെച്ച വൈദ്യത കമ്പിയില്‍ തട്ടിയാണ് ശോഭ മരിച്ചതെന്നായിരുന്നു പോലിസ് ഭാഷ്യം.എന്നാല്‍ വയലുടമ ജിനുവിന്റെ പിതാവ് ഗഗ കൊച്ചിന് അമ്മിണിയില്‍ ജനിച്ചതാണ് ശോഭ എന്ന വെളിപ്പെടുത്തലുമായി അമ്മിണി തന്നെ രംഗത്ത് വന്നിരുന്നു.ശോഭയ്ക്ക് സ്വത്തിന്റെ പാതി കൊടുക്കേണ്ടി വരുമോ എന്ന ഭയത്താല്‍ ജിനുവും ജിജോയും കൂടി ശോഭയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം മാനന്തവാടി പോലിസായിരുന്നു ആദ്യം കേസ് അന്വേഷിച്ചത്.പിന്നീട് സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വഡ് പോലീസിന് കൈമാറി.അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ ജില്ലാ പോലിസ് മേധാവിയായിരുന്ന ഏ പൂങ്കുഴലി യ്ക്ക് പരാതി നല്‍കി.തുടര്‍ന്ന് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. കുറ്റവാളികളെ ഇത് വരെ പിടി കൂടാന്‍ സാധിക്കാത്തത് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം കാര്യക്ഷമമലാത്തത് കൊണ്ടാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഊരു മുറ്റത്ത് നടത്തിവന്ന സമരം ഊര് സമിതി നേതൃത്വത്തില്‍ വയനാട് കളക്ടറേറ്റ് പടിക്കല്‍ സമരം സംഘടിപ്പിച്ചത്.ആദിവാസി ഫോറം ഭാരവാഹി വെള്ള സമരത്തില്‍ അധ്യക്ഷയായിരുന്നു.ഊര് സമിതി കണ്‍വീനര്‍ സിന്ധു.കെ.ജെ, മുജീബ് റഹ്‌മാന്‍ അഞ്ചുകുന്ന്. ഉൃ. ഹരി പി.ജി, സമരസഹായ സമിതി ഷാന്റോലാല്‍, മാക്ക പയ്യംപള്ളി എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!