നെസ്റ്റ് ടൂറിസം സഹകരണസംഘം ഓഫീസ് ഉദ്ഘാടനം നാളെ

0

 

വയനാടിന്റെ അനന്തമായ വിനോദ സഞ്ചാര സാധ്യതകളിലേക്ക് പുത്തന്‍ കാല്‍വയ്പ്പുമായി ദി നെസ്റ്റ് ടൂറിസം സഹകരണ സംഘം പ്രവര്‍ത്തനമാരംഭിക്കുന്നു.കാട്ടിക്കുളത്തെ തിരുനെല്ലി സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘം ഓഫീസിന്റെ ഉദ്ഘാടനം നാളെ രാവിലെ 9 ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കുമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ നെസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.വാര്‍ത്താസമ്മേളനത്തില്‍ നെസ്റ്റ് പ്രസിഡന്റ് കെ പി ഷിജു, സെകട്ടറി സൈനബ, സ്വാഗത സംഘം കണ്‍വീനര്‍ വി ബി അഖില്‍, സൊസൈറ്റി ഡയറക്ടര്‍മാരായ നജ്മുദ്ദീന്‍, വി ആര്‍ പ്രവീജ്,ശാരദ സജീവന്‍ എന്നിവര്‍ പങ്കെടുത്തു.

ഒ ആര്‍ കേളു എം എല്‍ എ വെബ്‌സൈറ്റ് ഉദ്ഘാടനവും, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി
സ്വയ ടൂര്‍ പാക്കേജ് ഉദ്ഘാടനവും, സി പി ഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ പ്രൊജക്റ്റ് ഉദ്ഘാടനവും ചെയ്യും. തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി വി ബാലകൃഷ്ണന്‍, നെസ്റ്റ് പ്രസിഡന്റ് കെ പി ഷിജു, കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് പി വി സഹദേവന്‍, സ്വാഗത സംഘം ചെയര്‍മാന്‍ കെ ടി ഗോപിനാഥന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ നെസ്റ്റ് പ്രസിഡന്റ് കെ പി ഷിജു, സെകട്ടറി സൈനബ, സ്വാഗത സംഘം കണ്‍വീനര്‍ വി ബി അഖില്‍, സൊസൈറ്റി ഡയറക്ടര്‍മാരായ നജ്മുദ്ദീന്‍, വി ആര്‍ പ്രവീജ്,ശാരദ സജീവന്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!