വിശക്കുന്ന വയറുകള്‍ക്ക് കാവലാകാന്‍ ബിരിയാണി ചലഞ്ച്

0

 

തെരുവില്‍ കഴിയുന്നവര്‍ക്ക് കാവലാകാന്‍ ബിരിയാണി ചലഞ്ചുമായി തണല്‍ സന്നദ്ധ സംഘടന. സംസ്ഥാന വ്യാപകമായി നടത്തുന്ന ചലഞ്ചിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം ബത്തേരിയില്‍ നടത്തി. നൂറ് രൂപയ്ക്ക് ഒരു ബിരിയാണി വാങ്ങുമ്പോള്‍ രാജ്യത്ത് തെരുവില്‍ പട്ടിണി കിടക്കുന്ന പത്ത് പേര്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയുമെന്ന സന്ദേശവുമായാണ് ചലഞ്ച് നടത്തിയത്.ഒരു നേരത്തെ ഭക്ഷണം ലഭിക്കാതെ രാജ്യത്തെ തെരുവുകളില്‍ 18 ലക്ഷം പേര്‍ അലയുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്.ഇത്തരത്തില്‍ വിശക്കുന്ന വയറുകള്‍ക്ക് ഭക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് വടകര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തണല്‍ സന്നദ്ധസംഘടന സംസ്ഥാന വ്യാപകമായി ബിരിയാണി ചലഞ്ച് നടത്തുന്നത്.

നിലവില്‍ ബംഗ്ലൂരൂവിലും, ഡല്‍ഹിയിലുമായി ദിവസയും മൂവായിരത്തിലധികം ഭക്ഷണ കിറ്റുകള്‍ തണല്‍ വാളണ്ടിയര്‍മാര്‍ തെരുവോരങ്ങളിലെ അഗതികള്‍ക്ക് എത്തിച്ചുനല്‍കുന്നുണ്ട്. ഈ സേവനപ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് കണ്ടെത്തുക എന്ന ലക്ഷ്യമായാണ് ബിരിയാണി ചലഞ്ച് നടത്തുന്നത്. ഇതിന്റെ ഭാഗമായി ജില്ലയില്‍ സുല്‍്ത്താന്‍ ബത്തേരിയില്‍ ബിരിയാണി ചലഞ്ച് നടത്തുകയും 2800 ബിരിയാണികള്‍ ഈ ഉദ്യമത്തിന്റെ ഭാഗമായി നല്‍കാനും സാധിച്ചു. 100 രൂപയ്ക്ക് ബിരിയാണി വാങ്ങി രാജ്യത്തെ പത്ത് വയറുകള്‍ക്ക് കാവലൊരുക്കാം എന്ന സന്ദേശവുമായാണ് ഫീഡ് ദ നീഡ് ക്യാമ്പയിന്‍ തണല്‍ നടത്തിവരുന്നത്. സുല്‍ത്താന്‍ ബത്തേരി എടത്തറ ഓഡിറ്റോറിയത്തില്‍ നടത്തിയ ജില്ലാതല ബിരിയാണി ചലഞ്ചിന്റെ ഉല്‍ഘാടനം എം എ മുഹമ്മദ് ജമാല്‍ ഉല്‍ഘാടനം ചെയ്തു. നവാസ് ഇഖ്റ അധ്യക്ഷനായി. ഡോ. മുഹമ്മദ് അബ്ദുല്‍ ജവാദ്, ഷബ്ന മൈഹോം, പി സംഷാദ്, സി കെ ഹാരിഫ് തുടങ്ങിയവര്‍ സംസാരിച്ചു. വരുംദിവസങ്ങളില്‍ മീനങ്ങാടി വെള്ളമുണ്ട, മേപ്പാടി, പൊഴുതന, പടിഞ്ഞാറത്തറ, മൂപ്പനൈാട് തുടങ്ങിയ പഞ്ചയാത്തുകളിലായി 32 സ്ഥലങ്ങളില്‍ ബിരിയാണി ചലഞ്ച് നടത്താനാണ് തണലിന്റെ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. ഈ ചലഞ്ചിലൂടെ 66000 ബിരിയാണി നല്‍കാനാണ് ഉദ്ദേശിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!