ഹരിത മുദ്ര പുരസ്‌കാരം രണ്ടാം തവണയും റേഡിയോ മാറ്റൊലിക്ക്.

0

കാര്‍ഷികമേഖലയുടെയും കര്‍ഷകരുടേയും വികസനത്തിനുവേണ്ടി അവതരിപ്പിക്കുന്ന ഏറ്റവും മികച്ച കാര്‍ഷിക പ്രോഗ്രാമുകള്‍ക്ക് സംസ്ഥാന കൃഷി വകുപ്പ് നല്കുന്ന ഹരിത മുദ്ര പുരസ്‌കാരം റേഡിയോ മാറ്റൊലി പ്രക്ഷേപണം ചെയ്യുന്ന ഞാറ്റുവേല പരിപാടിക്ക് ലഭിച്ചു. കൃഷിയുമായി ബന്ധപ്പെട്ട ആനുകാലിക വിഷയങ്ങള്‍, കമ്പോള വില നിലവാരം, സമകാലികസംഭവങ്ങള്‍ ചിത്രീകരണരൂപത്തിലവതരിപ്പിക്കുന്ന ചായക്കട, കാലാവസ്ഥ എന്നിവയടങ്ങിയ പരിപാടിയാണ് ഞാറ്റുവേല. സ്മിത ജോണ്‍സനാണ് ഞാറ്റുവേല പരിപാടി തയ്യാറാക്കുന്നത്. 2022 ല്‍ രണ്ടാമത്തെ പുരസ്‌കാരമാണ് റേഡിയോ മാറ്റൊലിയെ തേടിയെത്തുന്നത്. ഇതിന് മുമ്പ് കേരളത്തിലെ ലീഡ് റേഡിയോ സ്റ്റേഷനായി മാറ്റൊലിയെ തെരഞ്ഞെടുത്തിരുന്നു. 2019 ല്‍ ഹരിതമുദ്ര പുരസ്‌കാരം മാറ്റൊലിക്ക് ലഭിച്ചിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!