ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നാളെ മുതല്‍ 21 വരെ വ്യാവസായിക പ്രദര്‍ശന വില്‍പ്പന മേള സംഘടിപ്പിക്കും. ജില്ലയിലെ വിവിധ വ്യവസായ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, കൈത്തറി വസ്ത്രങ്ങള്‍ എന്നിവ മേളയില്‍ പ്രദര്‍ശിപ്പിക്കും. രാവിലെ 10 മുതല്‍ രാത്രി എട്ട് വരെ മേളയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്. വയനാടന്‍ രുചികളുടെ തനത് ഭക്ഷ്യമേള, വിവിധ ഗോത്രവിഭാഗങ്ങളുടെ കലാപ്രകടനം എന്നിവയുമുണ്ടാകും. മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിക്കും.
ഉത്പ്പന്നങ്ങള്‍ക്ക് ആവശ്യമായ വിപണിയും അര്‍ഹമായ പ്രചാരണവും ലഭ്യമാകാത്ത സാഹചര്യത്തില്‍ പരിഹാരമായാണ് മേള സംഘടിപ്പിക്കുന്നത്.