വള്ളിയൂര്‍ക്കാവ് ആറാട്ടുമഹോത്സവത്തിന് നാളെ തുടക്കം

0

രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന വയനാടിന്റെ ദേശീയോത്സവമായ മാനന്തവാടി വള്ളിയൂര്‍ക്കാവ് ആറാട്ടുമഹോത്സവത്തിന് നാളെ തുടക്കം. ഉത്സവം ഭംഗിയായി നടത്താനുള്ള എല്ലാ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

നാളെ രാവിലെ 9ന് താഴെ കാവില്‍ ഉത്സവാഘോഷ കമ്മിറ്റി ഓഫീസ് സബ്ബ് കലക്ടര്‍ ആര്‍.ശ്രീലക്ഷ്മി ഉല്‍ഘാടനം ചെയ്യും. 21 ന് കൊടിയേറ്റം നടക്കും.24 ന് ഒപ്പന വരവ് നടക്കും.28 ന് വിവിധ ഇടങ്ങളില്‍ നിന്നും ഗജവീരന്മാരുടെ അകമ്പടി യോടെ അടിയറ എഴുന്നള്ളത്ത് നടക്കും.29 ന് പുലര്‍ച്ചെകോലം കൊറയോടെ ഉത്സവം സമാപിക്കും.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് അന്നപൂര്‍ണ്ണേശ്വരി ഹാളില്‍ അന്നദാനവും മേലേക്കാവില്‍ ക്ഷേത്ര കലകളും താഴെ കാവില്‍ സാംസ്‌ക്കാരിക സമ്മേളനവും കലാപരിപാടികളും അരങ്ങേറും.വാര്‍ത്ത സമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ വിപിന്‍ വേണുഗോപാല്‍, അശോകന്‍ കൊയിലേരി, സന്തോഷ് ജി.നായര്‍ കെ.പി.സനല്‍കുമാര്‍ ട്രസ്റ്റിമാരായ എച്ചോം ഗോപി, ഇ.പി.മോഹന്‍ദാസ്, എക്‌സിസിക്യുട്ടീവ് ഓഫീസര്‍ സി.വി.ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!