വയനാട് മെഡിക്കല്‍ കോളേജ് പ്രാഥമിക മാസ്റ്റര്‍ പ്ലാന്‍ തയ്യാറായി.

0

248009 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറായിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള വാപ്‌കോസ്കമ്പനിയാണ് പ്രാഥമിക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുള്ളത്.അധികൃതര്‍ മുന്‍കൈ എടുത്ത് മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ച് നിര്‍മ്മാണ പ്രവര്‍ത്തികള്‍ തുടങ്ങിയാല്‍ മെഡിക്കല്‍ കോളേജ് എന്ന ചിരകാല സ്വപ്നമായിരിക്കും വയനാട്ടുകാര്‍ക്ക് പൂവണിയുക.

തലപ്പുഴ ബോയ്‌സില്‍ ടൗണിലാണ് നിര്‍ദ്ദിഷ്ട വയനാട് മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കുക.പേര്യ വില്ലേജിലെ ബോയ്‌സ് ടൗണില്‍ 55 ഏക്കറോളം വരുന്ന സ്ഥലത്താണ് മെഡിക്കല്‍ കോളേജ് സ്ഥാപിതമാകുന്നത്. മെഡിക്കല്‍ കോളേജില്‍ 150 അഡ്മിഷന്‍സും അനുബന്ധമായുള്ള ആശുപത്രിയില്‍ 500 ബെഡ്ഡുകളും സജ്ജമാകും വിധമാണ് കെട്ടിടത്തില്‍ സൗകര്യമൊരുക്കുന്നത്. 248009 സ്‌ക്വയര്‍ മീറ്റററാണ് ബില്‍ഡിംഗ് ഏരിയയുടെ വിസ്തൃതിയായി കണക്കാക്കപ്പെടുന്നത്. 24 ബ്ലോക്കുകളടങ്ങുന്ന മെഡിക്കല്‍ കോളേജിന്റെ കവറേജ് ഏരിയ13870 സ്‌ക്വയര്‍ മീറ്ററാണ്.24 ബ്ലോക്കോടു കൂടിയുള്ള മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണം വാപ്‌കോസ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഏറ്റെടുത്തിരിക്കുന്നത് .308 കോടി 80 ലക്ഷം രൂപയാണ് പദ്ധതി പൂര്‍ത്തീകരണത്തിനായി എസ്റ്റിമേറ്റ് ചെയ്തിരിക്കുന്നത്. അക്കാഡമിക് ബ്ലോക്ക്, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് , സ്റ്റുഡന്‍സ് ഹോസ്റ്റല്‍, കോളേജ് സപ്പോര്‍ട്ട് സര്‍വീസ് എന്നിവയടങ്ങുന്നതാണ് മെഡിക്കല്‍ കോളേജ് കെട്ടിട സമുച്ചയം.കണ്ണൂര്‍ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും 58 km ഉം കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും 120 തലശ്ശേരി റെയില്‍വേസ്റ്റേഷനില്‍ നിന്നും 67 km റുമാണ് ദൂരം കണക്കാക്കപ്പെടുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!