പയിങ്ങാട്ടിരി ക്ഷേത്രത്തില്‍ വൈഖരീ സംഗീതോത്സവം 26 മുതല്‍

0

പയിങ്ങാട്ടിരി ശ്രീ രാജരാജേശ്വരി ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് നടത്തിവരാറുള്ള വൈഖരീ സംഗീതോത്സവം രണ്ട് വര്‍ഷത്തെ കോവിഡ് നിയന്ത്രണങ്ങള്‍ക്കു ശേഷം ഈ വര്‍ഷം പൂര്‍വാധികം ഭംഗിയായി നടത്താന്‍ തീരുമാനിച്ചതായി ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഈ വര്‍ഷത്തെ സംഗീതോത്സവം 26 ശനിയാഴ്ച രാവിലെ 10 മണിക്ക് പ്രശസ്ത ചലച്ചിത്രപിന്നണി കലാകാരനും തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളേ ജിലെ അധ്യാപകനുമായ പ്രൊഫ. വി. സൗന്ദരരാജന്റെ വീണ കച്ചേരിയോടു കൂടി ആരംഭിക്കും.

 

വയനാട്ടില്‍ ഇദംപ്രഥമമായി നടത്തുന്ന വീണ കച്ചേരിക്ക് ബാലകൃഷ്ണ കമ്മത്ത് (കൊച്ചി) മൃദംഗം വായിക്കുന്നതാണ്.
26 ന് വൈകുന്നേരം 6 മണിക്ക് വൈഖരീ സംഗീതോത്സവം പ്രശസ്ത സംഗീതജ്ഞന്‍ പ്രണവം എം.കെ. ശങ്കരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കൊട്ടിയൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ.സി. സുബ്രഹ്‌മണ്യന്‍ അധ്യക്ഷത വഹിക്കും.

സംഗീതോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ മാര്‍ച്ച് 20 ഞായറാഴ്ച വൈകുന്നേരം 7 മണിക്കു മുമ്പ് പേരുകള്‍ റജിസ്റ്റര്‍ ചെയ്യേണ്ടതാണ്. അപേക്ഷാ ഫോമിനും പേര് റജിസ്റ്റര്‍ ചെയ്യുന്നതിനും 8848815482, 94004450 48 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്
ക്ഷേത്ര ഭക്തജനസമിതി പ്രസിഡണ്ട് എ. കെ. ശിവരാമന്‍, ആഘോഷകമ്മിറ്റി ചെയര്‍മാന്‍ കെ. എസ്. കൃഷ്ണയ്യര്‍, വൈഖരീ സ?ഗീതോത്സവ കണ്‍വീനര്‍ എ. എന്‍. പരമേശ്വരന്‍, സ?ഗീതാധ്യാപകന്‍ മോഹനന്‍ മാസ്‌ററര്‍, പി. പി. ശരവണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

 

Leave A Reply

Your email address will not be published.

error: Content is protected !!