കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ സസ്പെന്‍ഡ് ചെയ്തു
മാനന്തവാടി : കെ.എസ്.ആര്‍.ടി.സി ബസ്സില്‍ വെച്ച് യുവതിയെ പീഡിപ്പിച്ച കണ്ടക്ടറെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കെ.എസ്.ആര്‍.ടി.സി തൊട്ടില്‍പാലം ഡിപ്പോയിലെ കണ്ടക്ടര്‍ വടകര തിരുവള്ളൂര്‍ സ്വദേശി കെ.ഹനീഷ്(40)നെയാണ് സസ്പെന്‍ഡ് ചെയ്തത്. കല്‍പ്പറ്റ കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് വിഭാഗം ഐ.സി ആയങ്കി റസ്സാഖിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടറാണ് നടപടി സ്വീകരിച്ചത്.