അനധികൃത മത്സ്യ സംഭരണ കേന്ദ്രത്തില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍
നഗരസഭ ചെയര്‍മാന്‍ മുജീബ് കേയേംതൊടിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി.സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്ന ചീഞ്ഞ മത്സ്യങ്ങള്‍ പിടിച്ചെടുത്തു നശിപ്പിക്കുകയും,സ്ഥാപനം അടച്ചു പൂട്ടി സീല്‍ വെക്കുകയും ചെയ്തു.
കല്‍പ്പറ്റ പുതിയ ബസ്സ്റ്റാന്‍ഡിന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന ചിക്കന്‍ കടയുടെ തൊട്ടടുത്ത ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിച്ച കടകളില്‍ നിന്നാണ് ചീഞ്ഞ മത്സ്യങ്ങള്‍ പിടിച്ചെടുത്തത്.
നഗരസഭ ആരോഗ്യ കാര്യാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ എ പി മുസ്തഫ, നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ സത്യന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷൈജു എസ്, കണ്ടിജന്റ് വര്‍ക്കര്‍മാരായ സുരേഷ്, രാജന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.