അടിസ്ഥാന പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം കാണുമെന്ന് സുരേഷ് ഗോപി എം.പി

0

പുല്‍പ്പള്ളി: ഗോത്ര വിഭാഗങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം കാണുമെന്ന് ബി.ജെ.പി നേതാവും രാജ്യസഭ എം.പിയുമായ സുരേഷ് ഗോപി. പുല്‍പ്പള്ളി പഞ്ചായത്തിലെ കുളത്തുര്‍ കോളനിയില്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ 2800 ഓളം വരുന്ന ആദിവാസി കോളനികളിലെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം കാണുമെന്ന് ഗോത്ര വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളെ മികച്ച വിദ്യഭ്യാസം നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന് അദേഹം പറഞ്ഞു.ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.പി.മധു, പത്‌നാഭന്‍ മാസ്റ്റര്‍, പ്രശാന്ത് മലവയല്‍, സിനിഷ് വാകേരി എന്നിവര്‍ സംസാരിച്ചു.

രാവിലെ 9 മണിയോടെ കുളത്തുര്‍ കോളനിയിലെത്തിയ സുരേഷ് ഗോപിക്ക് കോളനിക്കാരുടെ നേത്യത്വത്തില്‍ വന്‍ സ്വീകരണമാണ് നല്‍കിയത്.കോളനിവാസികളെ നേരില്‍ കാണുകയും അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ച് അറിയുകയും കോളനിയില്‍ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തില്‍ നിന്ന് പരിഹാരം കാണുന്നതിന് എം പി യുടെ ഫണ്ടില്‍ നിന്നും ഇന്നുതന്നെ കോളനിയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും കുടിവെള്ളം എത്തിച്ചു നല്‍കുമെന്നും സുരേഷ് ഗോപി കോളനിക്കാര്‍ക്ക് ഉറപ്പ് നല്‍കിയാണ് കോളനിയില്‍ നിന്ന് മടങ്ങിയത്.

Leave A Reply

Your email address will not be published.

error: Content is protected !!