കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പതിമൂന്നാമത് സംസ്ഥാന സമ്മേളനം രണ്ടാം ദിവസം.
സംഘടനയുടെ പുതിയ ഭാരവാഹികളെ ഇന്ന് തെരഞ്ഞെടുക്കും.എറണാകുളം എസ് പി യോഗം സെന്റനറി ഹാളില്‍ സമ്മേളനം ഇന്ന് സമാപിക്കും.14 ജില്ലകളില്‍ നിന്ന് 260 ഓളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്.വൈകുന്നേരമാണ് സംഘടനാ ഭാരവാഹി തെരഞ്ഞെടുപ്പ്.ഉപഭോക്താക്കള്‍ക്ക് ഉപകാരപ്രദമാകുന്ന പദ്ധതികള്‍ നടപ്പാക്കാനുള്ള സജീവ ചര്‍ച്ചകള്‍ നടന്നു.14 ജില്ലകളിലെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.ബന്ധപ്പെട്ട സംഘടനാ ഭാരവാഹികള്‍ ചര്‍ച്ചകള്‍ ക്രോഡീകരിച് മറുപടി നല്‍കി.
സംഘടനാ ജനറല്‍ സെക്രട്ടറി കെ വി രാജന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലും, സംഘടനാ ട്രഷറര്‍ പി എസ് സിബി അവതരിപ്പിച്ച സാമ്പത്തിക റിപ്പോര്‍ട്ടിലും, ടി വി വിനോദ് അവതരിപ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടിലും, പൊതു ചര്‍ച്ച നടന്നു.ഉപഭോക്താക്കള്‍ക്ക് ഉപകാരപ്രദമാകുന്ന പദ്ധതികള്‍ നടപ്പാക്കാനുള്ള സജീവ ചര്‍ച്ചയാണ് നടന്നത്. പതിനാല് ജില്ലകളിലെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.ബന്ധപ്പെട്ട സംഘടനാ ഭാരവാഹികള്‍ ചര്‍ച്ചകള്‍ ക്രോഡീകരിച് മറുപടി നല്‍കി.